RSS

Monday, July 11, 2011

ഗന്ധ വിചാരം

ഗന്ധം തിരിച്ചറിയുന്നതെങ്ങനെ?

നാസാഗഹ്വരത്തിലെ പ്രത്യേകം ഘ്രാണഗ്രാഹികളുടെ സഹായത്താലാണ് ഗന്ധം തിരിച്ചറിയുന്നത്. ഇവയുടെ ഒരറ്റം മൂക്കിലെ ശ്ലേഷ്മസ്തരത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. പദാര്‍ത്ഥകണികകള്‍ ഈ ശ്ലേഷ്മസ്തരത്തില്‍ ലയിക്കുമ്പോള്‍ ഘ്രാണഗ്രാഹികളെ ഉത്തേജിപ്പിക്കുകയും ഉദ്ദീപനങ്ങള്‍ നാഡികള്‍ വഴി സെറിബ്രത്തില്‍ എത്തുമ്പോള്‍ നാം ഗന്ധം തിരിച്ചറിയുന്നു. ജലദോഷമുള്ളപ്പോള്‍ മൂക്കില്‍ ശ്ലേഷ്മത്തിന്റെ അളവ് കൂടുകയും ഘ്രാണഗ്രാഹികള്‍ ഉത്തേജിക്കുന്നതിന് തടസ്സമാകുകയും ചെയ്യുന്നതിനാല്‍ ആഹാരം അരുചിയായി തോന്നുന്നു.

No comments:

Post a Comment

Powered by Blogger.