RSS

Saturday, January 1, 2011

സൂക്ഷമജീവികള്‍

സസ്യഹോര്‍മോണുകള്‍
ജന്തുക്കളിലെ പോലെ സസ്യങ്ങളിലും ഹോര്‍മോണുകള്‍ വിവിധ ജീവല്‍പ്രവര്‍ത്തന ങ്ങളെ സ്വാധീനിക്കുന്നു. സസ്യങ്ങളില്‍ പുഷ്പിക്കല്‍, വളര്‍ച്ച, ഇലകള്‍, വേരുകള്‍ എന്നിവ മുളക്കുന്നതിനും, ഫലങ്ങള്‍ ഉണ്ടാകുന്നതിനും സഹായകമാകുന്നു.

ഫിറമോണുകള്‍
ജന്തുക്കളുടെ ശരീരത്തില്‍ നിന്നും പുറത്തേക്ക് പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിക്കുന്ന രാസവസ്തുക്കളാണിവ, ആശയവിനിമയം, ഇണയെ ആകര്‍ഷിക്കുന്നതിനും, അപായസൂചനകള്‍ നല്‍കുന്നതിനും സഹായിക്കുന്നു

സൂക്ഷമ ജീവികളും രോഗങ്ങളും
നമ്മളുടെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത സൂക്ഷമജീവികള്‍ നമ്മളുടെ ശരീരത്തിനുള്ളിലും, ശരീരത്തിന് വെളിയിലും കാണപ്പെടുന്നു. ഇതില്‍ മിക്കതും ഉപകാരികളാണെങ്കിലും, ചിലത് രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ഇവ മറ്റൊരാളിലേക്ക് പ്രവേശിക്കുന്നത് രോഗം വ്യാപിക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ സാംക്രമികരോഗങ്ങള്‍ക്ക് കാരണമാകുന്നത് സൂക്ഷമ ജീവികളാണ് എന്ന് ലൂയിപാസ്ചര്‍ കണ്ടെത്തിയത് കൂടുതല്‍ പ‌ഠനങ്ങള്‍ക്ക് തുടക്കംകുറിച്ചു
ബാക്ടീരിയ‌‌
ഒരു സാധാരണ കോശത്തിലെ ഘടകങ്ങള്‍ ഉള്ളവയാണെങ്കിലും ഇവ ആകൃതിയിലും മറ്റ് സവിശേഷതകളിലും പരസ്പരം വ്യത്യാസമുള്ളവയാകുന്നു. ചിലത് രോമ സദൃശ്യമായ ഭാഗങ്ങള്‍ ഉപയോഗിച്ച് ചലിക്കുമ്പോള്‍ മറ്റ് ചിലവക്ക് ശ്ലേഷ്മദ്രവം കൊണ്ടുള്ള ആവരണം സഹായകമാകുന്നു. ദ്വിവിഭജനത്തിലുടെ പ്രത്യുല്‍പ്പാദനം നടത്തുന്ന ഇവയ്ക്ക ഓരോ 20 മിനിട്ടിലും ഇതിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് കഴിയുന്നു.
ആകൃതിയുടെ അടിസ്ഥാനത്തില്‍ കോക്കസ് (ഗോളാകൃതി), ബാസിലസ്സ് (ദണ്ഢാകൃതി), സ്പൈറില്ലം (സ്പറിംങാകൃതി) എന്നിങ്ങനെ വേര്‍തിരിക്കുന്നു.

ബാക്ടീരിയകളും താപനിലയും
നമ്മുടെ ശരീരോഷ്മാവ് (37 ഡിഗ്രി) ബാക്ടീരിയങ്ങളുടെ പ്രവര്‍ത്തനത്തിന് വളരെ അനുയോജ്യമാണ്. താപനില ഉയരുന്നതും താഴുന്നതും ബാക്ടീരിയകളുടെ ദ്വിവിഭിജനശേഷിയെ ബാധിക്കുകയും, ഇവയുടെ എണ്ണം പെരുകുന്നതിന് തടസ്സമാകുകയും ചെയ്യുന്നു.
ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഇവയുടെ എണ്ണം പെരുകുന്നത് തടയാന്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുന്നു.
താഴ്ന്നതാപനിലയിലും ബാക്ടീരിയകളുടെ ദ്വിവിഭിജനം നടക്കാത്തതുമൂലം ഇവയുടെ എണ്ണം പെരുകുന്നതിന് തടസ്സമാകുകയും ശീതീകരിച്ച വെയ്കുന്ന സാധനങ്ങള്‍ കേടുകൂടാതെയിരിക്കുകയും ചെയ്യുന്നു.

എന്നാല്‍ താപനില ഉയരുമ്പോള്‍ ചില ബാക്ടീരിയങ്ങള്‍ അതിജീവിക്കു ന്നതിനായി ഒരു പ്രത്യേക ആവരണം ഉണ്ടാക്കി സുരക്ഷിതമായി കഴിയുന്നു ഇവയെ എന്‍ഡോസ്പോറുകള്‍ എന്നുപറയുന്നു. തിളച്ചവെള്ളത്തിന്റെ താപനിലയിലും എന്‍ഡേസ്പേറുകള്‍ നശിക്കുന്നില്ല. എന്നാല്‍ ഉയര്‍ന്ന താപനിലയിലും ഉയര്‍ന്ന മര്‍ദ്ധത്തിലും ചൂടാക്കുമ്പോള്‍ ഇവ നശിപ്പിക്കപ്പെടുന്നു.
സാധാരണ സൂക്ഷമജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സാന്ദ്രതയുള്ള ഉപ്പ് വെള്ളത്തിലും ജീവിക്കുവാന്‍ കഴിവുള്ള ബാക്ടീരിയങ്ങളാണ് ഹാലോഫൈല്‍ ബാക്ടീരിയങ്ങള്‍.
താപോര്‍ജ്ജംമുപയോഗിച്ച് ജീവിക്കുന്ന ചില ബാക്ടീരിയങ്ങള്‍ 110˚C ലും ജീവിക്കാന്‍ കഴിയുന്നവയാണ്.
തെര്‍മോ അസിഡോ ഫൈലുകള്‍ 80˚C ലും pH 2 വരെയുള്ള അമ്ലതയിലും ജീവിക്കുന്നു.

No comments:

Post a Comment

Powered by Blogger.